Saturday, September 19, 2009

ആഗ്രഹങളുടെ തേര്

ഒരിക്കലും മായാത്ത മഴവില്ല് ....
ഒരിക്കലും വാടാത്ത ജമന്തിപ്പൂക്കള്‍ ....
പ്രണയത്തിന്‍ നിലയ്ക്കാത്ത വേണുവൂതുന്ന
എന്‍ ഹൃദയത്തിന്‍ ഗന്ധര്‍വ്വ ഗായകന്‍‌.
ആഴങ്ങളില്‍ തലയുയര്‍ത്തുന്ന പച്ചക്കുന്നുകള്‍
തുടക്കത്തില്‍ നിന്നും ഒടുക്കതിലെത്താത്ത
മരുപ്പച്ചയില്‍ വിദൂരമാകുന്ന ജീവിത യാത്രകള്‍
.

ഒരു ചിത്രകഥയിലെ കുട്ടികളെപ്പോലെ,
വളരാതെ,വിട പറയാതെ എന്‍‌റെ മക്കള്‍.
ഒരിക്കലും പിരിയേണ്‌ടാത്ത പുണ്ണ്യ-
സൌഹൃദങ്ങളുടെ മഹേന്ദ്ര ജാലം.
ഒരിക്കലും പൂര്‍ത്തീകരിക്കാനാകാത്തഎന്‍‌റെ ഭ്രാന്തമായ കല്പ്പനകള്‍.....

എന്നാല്‍ നീ മാത്രം,

ഒരിക്കലും മാറ്റമില്ലാത്ത സ്‌നേഹത്തിന്‍‌റെയും
സത്യത്തിന്‍‌റെയും കനിവുള്ള വെളിച്ചമായി
നിന്‍‌റെ ജാലകം എനിക്കായി തുറന്നിട്ടിരിക്കുന്നു.
അതിലൂടെ നിന്‍‌റെ വെളിച്ചത്തിന്‍‌റെ നീരുറവ
എന്‍‌റെ ജീവനിലേക്ക് പ്രവഹിക്കുന്നു.

ആ അമൃതവര്‍ഷിണിയിലൂടെ
എന്‍‌റെ ജന്‍മം ഒരു അമര ഗീതമാകുന്നു

3 comments:

  1. കടിഞ്ഞാണുകളില്ലാത്ത ആഗ്രഹങളുടെ തേര്
    സുന്ദരമായ ഭാഷ, ലളിതം, മനോഹരം
    --
    ആദ്യ കമന്‍‌റ് എന്‍‌റെ വകയാണ്. എന്താ ഉണ്ടാവണേന്ന് വഴിയേ കാണാം. രണ്ടും കല്പിച്ച് ഞാനിത് ഉത്ഘാടിക്കുന്നു!!!
    ബ്ലോഗ് ലോകത്തേക്ക് സുസ്വാഗതം (((അതിനു ഞാന്‍ ആളെല്ലെങ്കില്‍ പോലും))))
    ആദ്യ കവിതാബ്ലോഗ് ഇഷ്ടപെട്ടു.
    തുടര്‍ന്നും എഴുതുക.....ഭാവുകങ്ങള്‍ ചക്കീ‍..!

    ReplyDelete
  2. ഒന്ന്നും ചെയ്യാനില്ലാതെ ചില ഏകാന്ത വേളകളില്‍ മനസ് നമ്മളെ പല കയങ്ങളിലും കൈ പിടിച്ചു നടത്തും ... ഇരുട്ടില്‍ തപ്പി തടയുംബോഴും ... ഇനിയുമൊരു വെളിച്ചത്തിന്റെ തുരുത്തില്‍ എത്തുമെന്ന പ്രതീകഷയോടെയുള്ള തുടക്കത്തില്‍ നിന്നും ഒടുക്കമില്ലാത്ത മരുപ്പച്ച പോലെ ജീവിത യാത്ര .. അതി മനോഹരമായ ചിന്തകള്‍ .. ഭാവുകങ്ങള്‍ ...

    ReplyDelete
  3. ശുഭപ്രതീക്ഷകളുടെ കവിത.
    ആശംസകള്‍.....

    ReplyDelete