Wednesday, January 6, 2010

സ്നേഹം എന്ന നക്ഷത്രം

ഒരു മഴവില്ലിനു ഏഴു നിറം
ഒരുപാടു മഴവില്ലുകള്‍ക്കൊരുപാട് നിറങ്ങള്‍

ഒരു സൂര്യോദയത്തിനൊരു സൂര്യന്‍
ഒരുപാട് സൂര്യോദയങ്ങള്ക്കുമൊരു സൂര്യന്‍

ഒരു നക്ഷത്രത്തിനു ഒരാകാശം
ഒരു ജാലകപഴുതിന് ഒരു നക്ഷത്രം

ഒരു നക്ഷ്ത്രത്തിന്‌,
ആയിരത്തിരിവിളക്കിന്റെ അപൂര്‍വ്വ ശോഭ
ലക്ഷം ദീപങ്ങളുടെ നിറപ്പകര്ച്ച

ആ പ്രഭാമണ്ഡലങ്ങളിലെല്ലാം
വിശ്വവശ്യമായ മന്ദഹാസവുമായി
ഒരാള്‍ കാത്തിരിക്കുന്നു

അവളുടെ പേര്
സ്നേഹം.. സ്നേഹം.. സ്നേഹം

6 comments:

  1. അവളുടെ പേര്
    സ്നേഹം.. സ്നേഹം.. സ്നേഹം
    നന്നായിരിക്കുന്നു

    ReplyDelete
  2. നക്ഷത്രങ്ങളുടെ തിളക്കം കാണാതെ കാണുന്നതാണ് സ്നേഹം

    ReplyDelete
  3. നല്ല കവിത....ഇത്തരം ഭാവനകൾ വരുകയെന്നു വച്ചാൽ ധൈവാനുഗ്രഹമാണ​‍്‌.....ഇനിയും പ്രതീക്ഷിക്കുന്നു...

    ReplyDelete
  4. അവളുടെ പേര്
    സ്നേഹം.. സ്നേഹം.. സ്നേഹം

    ഒരുപാടു സ്നേഹം ഉണ്ടാലോ
    നന്നായിരിക്കുന്നു

    ReplyDelete
  5. ചക്കിടെ മനസ്സ് ഭാവന കൊണ്ടും സ്നേഹം കൊണ്ടും നിറഞ്ഞതാണ്...........ഇനിയും എഴുതു .......ആശംസകള്‍

    ReplyDelete