ഈ വാക്കുകള്‍ നിനക്കര്പ്പിച്ചിടുന്നിതാവാടാത്ത സൌഗന്ധികങ്ങളെത്ര!
വാടിക്കൊഴിയാത്തോരീപ്പൂക്കളില് നീയെന്‍
ജീവന്റെ സ്പന്ദനം കേള്‍ക്കൂ സഖേ!
നിന്റെ പാദങ്ങള്‍ പതിക്കുന്ന വീഥിയില്‍,
നിന്റെ നിശ്വാസമലിയുന്ന വായുവില്‍
നിന്റെ ദു:ഖത്തിന്റെ കാര്‍മുകില്‍ മാലകള്‍-
പെയ്യാന്‍ വിതുമ്പുമാകാശ മാര്‍ഗ്ഗങ്ങളില്‍
നിന്നോടെനിക്കുള്ള സ്നേഹം ചൊരിയുന്നു!
വര്ണങ്ങളെപ്പോഴും പകരുമീപ്പൂവുകള് വാക്കുകള്‍
നിന്റെ വാടും മുഖത്തൊരു
വാടാത്ത പുഞ്ചിരിയിന്നു വിടര്‍ത്തിയാല്‍
ഞാനിന്നു ധന്യയായ് നീയെന്‍ ദേവനായ്
നാമിന്നനശ്വര സ്നേഹമായി!
വാടിക്കൊഴിയാത്തോരീപ്പൂക്കളില് നീയെന്‍
ജീവന്റെ സ്പന്ദനം കേള്‍ക്കൂ സഖേ!
നിന്റെ പാദങ്ങള്‍ പതിക്കുന്ന വീഥിയില്‍,
നിന്റെ നിശ്വാസമലിയുന്ന വായുവില്‍
നിന്റെ ദു:ഖത്തിന്റെ കാര്‍മുകില്‍ മാലകള്‍-
പെയ്യാന്‍ വിതുമ്പുമാകാശ മാര്‍ഗ്ഗങ്ങളില്‍
നിന്നോടെനിക്കുള്ള സ്നേഹം ചൊരിയുന്നു!
വര്ണങ്ങളെപ്പോഴും പകരുമീപ്പൂവുകള് വാക്കുകള്‍
നിന്റെ വാടും മുഖത്തൊരു
വാടാത്ത പുഞ്ചിരിയിന്നു വിടര്‍ത്തിയാല്‍
ഞാനിന്നു ധന്യയായ് നീയെന്‍ ദേവനായ്
നാമിന്നനശ്വര സ്നേഹമായി!
ദെ ..ന്താത്...വാലന്റൈൻസ് ഡേ അടുത്തതു കൊണ്ടാണോ
ReplyDeleteവളരെ ഇഷ്ടപെട്ടു
ReplyDeleteനിന്റെ പാദങ്ങള്‍ പതിക്കുന്ന വീഥിയില്‍,
നിന്റെ നിശ്വാസമലിയുന്ന വായുവില്‍
നിന്റെ ദു:ഖത്തിന്റെ കാര്‍മുകില്‍ മാലകള്‍-
പെയ്യാന്‍ വിതുമ്പുമാകാശ മാര്‍ഗ്ഗങ്ങളില്‍
നിന്നോടെനിക്കുള്ള സ്നേഹം ചൊരിയുന്നു!
വാക്കുകള്‍ കൂരമ്പുകളായെയ്ത്
ReplyDeleteഹൃദയങ്ങളെ കീറിമുറിക്കുമീ
കപട ലോകത്തിലിനി നിന്
സ്നേഹമോലും വാക്കുകള്‍ തിളക്കട്ടെ..ചക്കി
സ്നേഹപൂര്‍വ്വം ലക്ഷ്മി..!
നന്നായിട്ടുണ്ട്, വരികള്‍
ReplyDeleteങും..നന്നായിട്ടുണ്ട്.
ReplyDeleteപൊട്ടക്കലത്തിൽ കണ്ട് എത്തിനോക്കിയതാണ് ചക്കീ.ജ്യോനവനെ മറക്കാത്ത ഒരാളെക്കൂടി കണ്ടതിൽ സന്തോഷം!
ReplyDelete:)
ഞാന്‍ ഇവിടെ വന്നിരുന്നു!
ReplyDelete