Monday, December 7, 2009

പ്രണയികള്‍ക്ക്



കാറ്റിനു പൂമരങ്ങളോട്‌ പ്രണയമില്ല
കടലിനു കടല്‍ത്തീരത്തോട്‌ പ്രണയമില്ല
മേഘങ്ങള്‍ക്ക്‌ കുന്നുകളോടും,
നക്ഷത്രങ്ങള്‍ക്ക്‌ ആകാശത്തോടും പ്രണയമില്ല..
ഇവരെല്ലാം കെട്ടിപ്പുണരുന്നത്‌ വെറും പ്രകൃതിനിയമം!


എന്നാല്‍ അയാളും അവളും വ്യത്യസ്തരാണ്‌

അവളുടെ വിടര്‍ന്ന കണ്ണുകളില്‍
അയാള്‍ ജീവിതാന്ത്യംവരെ നോക്കിയിരിക്കും
അവയില്‍ അയാള്‍ സ്നേഹത്തിന്റെ നക്ഷത്രദീപ്തി കാണും
ആഴക്കടലുകളുടെ അഗാധനീലിമ കാണും

ട്യൂലിപ് പൂക്കള്‍ വിടര്‍ന്നുനില്‍ക്കുന്ന താഴ്വരകളില്‍
കൈകള്‍കോര്‍ത്ത്, തോളുരുമ്മിയിരിക്കും
ഒരു പൂവ്‌ വാടിവീഴുന്നതു കണ്ടാലവര്‍ നൊമ്പരപ്പെടും

ആ ട്യൂലിപ് ചെടികളില്‍ വീണ്ടും പൂമൊട്ടുകള്‍
തളിര്‍ക്കുന്നത് നോക്കി അവര്‍ ഒരു ജന്മാന്തരം പിന്നിടും
ഒന്നും മിണ്‌ടാതെ നിറയെ പറയും
ശുഭരാത്രി ചൊല്ലിപ്പിരിഞ്ഞ്‌
ഒറ്റയ്ക്കിരുന്ന്‌ സ്വയം ഉരുകിത്തീരും


ഈ അവസ്ഥയെ എന്തു പേരിട്ടു വിളിക്കും?

സൌഹൃദം, സ്നേഹം, പ്രണയം,
അനുരാഗം, പ്രേമം, അങ്ങനെ..... അങ്ങനെ

3 comments:

  1. അതോ ഭ്രാന്തോ..........?............:)

    ReplyDelete
  2. pranayaththinte ilaveil parakkumpol
    kulirnilaavuthirumpol
    athukandurukiththeerunna hrudayangal
    ninne nandiyote smarikkum chakkeeeeeeeee.

    love and prayers

    ME

    ReplyDelete
  3. ഒന്നും മിണ്‌ടാതെ നിറയെ പറയും
    ശുഭരാത്രി ചൊല്ലിപ്പിരിഞ്ഞ്‌
    ഒറ്റയ്ക്കിരുന്ന്‌ * ഉരുകിത്തീരും
    -
    നന്നായിരിക്കുന്നു ചക്കി.
    പിടികൊടുക്കാതെ ഒഴുകി നടക്കുന്ന മനസ്സിന്‍‌റെ അവസ്ഥയെ
    ഇതിലേത് പേരില്‍ വിളിക്കും...ആര്‍ക്ക് നിര്‍വചിക്കാനാവും!
    ഭാവുകങ്ങള്‍.....തുടരുക!

    ReplyDelete