Friday, January 22, 2010

ഇനിയെത്ര നാള്‍

അസ്തമിക്കുന്ന സൂര്യൻ
കടലിനോടു യാത്രചോദിക്കാറില്ല


തോരുന്ന മഴ അവൾ‍ തുടുപ്പിച്ച മണ്ണിനോടും
പെയ്യാൻ‍ തുടങ്ങുന്ന കാര്‍മുകിൽ ‍ ആകാശത്തോടും
യാത്രചോദിക്കാറില്ല

അറവുശാലയിലേക്ക് നിലവിളിച്ചുകൊണ്ട് നടക്കുന്ന
ആട്ടിന്‍പറ്റവും അവരുടെ യജമാനനോടു
യാത്ര ചോദിക്കുകയില്ല
പക്ഷെ, വേര്‍പാടിന്റെ വാതിലിൽ‍
അവൾ‍ നിശ്ശബ്ദയായിപ്പോകുന്നു
മനസ്സിന്റെ കോണിൽ‍
ഒരു ഏകതാരയുടെ തന്തി വലിഞ്ഞു മുറുകുന്നു

ജാലകത്തിന് പുറത്ത് മഞ്ഞിൽ‍ മുങ്ങിയ പുലരിയെ നോക്കി
അവൾ ചോദിച്ചുകൊണ്ടിരിക്കുന്നു

"ഇനിയെത്ര നാള്‍..........?"

3 comments:

  1. നന്നായിട്ടുണ്ട്

    ReplyDelete
  2. കടലിലേക്ക് ചെല്ലുകയാണ്; യാത്ര എന്തിനു പറയണം? പല ഉപമകൾക്കും സാംഗത്യം പോര. ഏകതാരയുടെ തന്തി? ശ്രദ്ധിച്ചാ‍ൽ കൂടുതൽ നന്നാക്കാം.

    ReplyDelete
  3. ജാലകത്തിന് പുറത്ത് മഞ്ഞിൽ‍ മുങ്ങിയ പുലരിയെ നോക്കി
    അവൾ ചോദിച്ചുകൊണ്ടിരിക്കുന്നു
    നന്നായിട്ടുണ്ട്


    www.tomskonumadam.blogspot.com

    ReplyDelete